പ്രവർത്തനങ്ങൾ

      
സാന്ത്വന സ്പർശം

രോഗ ശയ്യയിൽ നിന്ന് തിരിച്ചുവരാൻ പറ്റാത്ത നിർധന കുടുംബത്തിൽ പെട്ട കിടപ്പു രോഗികൾക്കുള്ള സഹായം, വൃദജനങ്ങൾക്കു യോഗയും, മെഡിക്കൽ സൗകര്യവും ഉൾപ്പെടെ ഉള്ള പകൽ വിശ്രമ കേന്ദ്രം. രക്ത ദാനത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പുകൾ നടത്തി വരുന്നു. കൂടാതെ സമിതി അംഗങ്ങൾ അവയവ ദാന സമ്മതപത്രവും നൽകിയിരിക്കുന്നു.

      
കൈത്താങ്ങ് പദ്ധതി

ഓണം, വിഷു, പെരുന്നാൾ, ക്രിസ്തുമസ് എന്നീ വിശേഷാ ദിനങ്ങളിൽ സൗജന്യ ഭക്ഷ്യോത്പന്ന കിറ്റ് വിതരണം .

      
പഠനസഹായി

പൊതു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന നിർധന കുടുംബത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകാരങ്ങളും സാമ്പത്തിക സഹായവും അനുവദിക്കുന്നു .

      
സൗജന്യ നിയമ സഹായ പദ്ധതി

നീതി നിഷേധിക്കപെട്ടവർക്കും മനുഷ്യാവകാശ ലംഘനത്തിന് ഇരയായവർക്കും സൗജന്യ നിയമ സഹായം നല്കന്നു. നിസ്സഹായരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ജനവിഭാഗത്തിന്റെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ദയിൽ കൊണ്ടുവരുന്നു. ദേശീയോദ്ഗ്രഥനം ഉയർത്തിപ്പിടിച്ചു കൊണ്ട് ദേശീയ ഐയ്ക്യം കാത്തു സൂക്ഷിക്കുവാനും വളർത്തുവാനും സഹായകരമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ജാതി മത വർഗീയ രാഷ്ട്രീയ ചിന്തകൾക്ക് അതീതമായ ജനങ്ങളെ സങ്കടിപ്പിക്കുകയും വൈവിധ്യങ്ങളായ കലാസാംസാകാരിക പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. സമൂഹത്തിലെ അവശ ജനവിഭാഗങ്ങളെ സാമൂഹ്യമായി ഉയർത്തി കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.

      
"ദൈവദശകം" 5 ലക്ഷം ഭാവനകളിലേക്ക്

ശ്രീ നാരായണ ഗുരുദേവൻ രചിച്ച 100 വര്ഷം പിന്നിട്ട ദൈവ ദശകം കേരളത്തിലെ 5 ലക്ഷം ഭാവനകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു. ഗാന്ധിയൻ പ്രസിദീകരണങ്ങൾ വിദ്യാർഥികൾ സൗജന്യമായി വിതരണം ചെയ്തു വരുന്നു.

      
പരിസ്ഥിതി പരിപാലനം

പരിസ്ഥിതി സംരക്ഷണവും, ജൈവ പച്ചക്കറി പ്രോത്സാഹിപ്പിക്കലിന്റെ ഭാഗമായി സൗജന്യമായി പച്ചക്കറി വിത്ത് വിതരണം നടന്നു വരുന്നു . കൂടാതെ , 'മാലിന്യവിമുക്ത ഗ്രാമം' എന്ന സന്ദേശവുമായി എല്ലാ ഗ്രാമങ്ങളിലെ തെരുവുകളിലും ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണവും നടത്തപ്പെടുന്നു.

      
ലഹരിമുക്ത കേരളം

ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസുകൾ നടത്തപ്പെടുന്നു. പരിസ്ഥിതി മാനവിക ദേശീയത ഇവയുടെ സന്ദേശങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നു.