ദേശീയ നീതി വേദി, ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം 2015 ഫെബ്രുവരി 25 ആം തീയതി പ്രവർത്തനം ആരംഭിച്ചു. സാമൂഹ്യ നന്മയ്ക്ക് വേണ്ടിയുള്ള പ്രവർത്തങ്ങൾ, അശരണരും, ആലംബ ഹീനരായ ജനവിഭാഗങ്ങളുടെ ഉന്നമനം, സാമൂഹ്യ തിന്മകൾക്ക് എതിരെ ഉള്ള ബോധവൽക്കരണം എന്നിവ ലക്ഷ്യമാക്കി മഹാല്മജിയുടെ പാത പിന്തുടർന്ന് പ്രവർത്തിക്കുന്നു.
നീതി നിഷേധിക്കപ്പെടുന്ന സാധാരണ ജനങൾക്ക് നീതി ഉറപ്പാക്കുന്ന നടപടികൾ ആവിഷ്കരിച്ചു നടപ്പാക്കുക .
നിസ്സഹായരും പാർശ്വ വത്കരിക്കപ്പെടുകയും ആയ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ട് വരിക .
ദേശീയോദ്ഗ്രഥന സന്ദേശം ഉയർത്തി പിടിച്ചു കൊണ്ട് ദേശീയ ഐയ്ക്യം വളര്ത്തുവാനും കാത്തു സൂക്ഷിക്കുവാനും സഹായകരമായ പരിപാടികൾ രാജ്യത്തു സംഘടിപ്പിക്കുക.
ജാതി മത വർഗീയ കക്ഷി രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ജനങ്ങളെ സംഘടിപ്പിക്കുകയും വൈവിധ്യമാർന്ന കല സാംസകാരിക പരിപാടികൾ സംഘടിപ്പിക്കുക .
കല കായിക സാഹിത്യ മേഖലകളിലെ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക .
മത രാഷ്ട്രീയ കക്ഷികൾക്ക് അതീതമായി ജനങ്ങളുടെ ജീവിതം സുഖകരമാക്കുന്നതിനും സാമൂഹിക സാംസകാരിക വിദ്യാഭ്യാസ മേഖലകളിൽ പുരോഗതി തേടുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക .
സമൂഹത്തിലെ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളെ സാമൂഹ്യമായി ഉയർത്തിക്കൊണ്ടു വരുന്നതിനും രോഗം കാരണം ദുരിതമനുഭവിക്കുന്ന നിർധന രോഗികളെ സഹായിക്കുകയും അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക .
പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെയ് ഭാഗമായി വൃക്ഷതയ്‌കൾ നട്ട് പിടിപ്പിക്കുകയും ചെയ്യുക .
ലഹരിക്കെതിരെ ഉള്ള ബോധവത്കരണ ക്ലാസുകൾ പരിസ്ഥിതി മാനവികത ദേശീയത ഇവയുടെ സന്ദേശങ്ങൾ സമൂഹത്തിൽ പ്രദർശിപ്പിക്കുക .
പ്രസിഡന്റ്
പുതിയാണ്ടി വിജയൻവൈസ് പ്രസിഡന്റ്
ടി. നാരായണൻസെക്രട്ടറി
സുനിത പാലേരിട്രഷറർ
ശാരദാമ്മജോ: സെക്രട്ടറി
കവിത. ബി. ജിമെമ്പർ
കെ. വി. രമേശൻ